മൂവാറ്റുപുഴ: സി.പി.ഐ നേതാവായിരുന്ന ഇ.എ. കുമാരന്റെ മൂന്നാം ചരമവാർഷിക അനുസ്മരണ സമ്മേളനം നാളെ വൈകിട്ട് നാലിന് മൂവാറ്റുപുഴ സി.വി. യോഹന്നാൻ ഹാളിൽ നടക്കും. സി.പി.ഐ സംസ്ഥാന എക്സിക്യുട്ടീവ് അംഗം കെ.കെ. അഷറഫ് ഉദ്ഘാടനം ചെയ്യുമെന്ന് മണ്ഡലം സെക്രട്ടറി ജോളി പൊട്ടയ്ക്കൽ അറിയിച്ചു.