
കൊച്ചി: ഗുരുദേവ സത്സംഗം സംഘടിപ്പിക്കുന്ന ശ്രീനാരായണ ധർമ്മപഠന ശിബിരം 23, 24, 25 തീയതികളിൽ പാലാരിവട്ടം ശ്രീരാജരാജേശ്വരി ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടക്കും. 23ന് രാവിലെ 10ന് എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ശിബിരം ഉദ്ഘാടനം ചെയ്യും. ഗുരുദേവ സത്സംഗം പ്രസിഡന്റ് ടി.എം. വിജയകുമാർ അദ്ധ്യക്ഷത വഹിക്കും. ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യ അനുഗ്രഹ പ്രഭാഷണം നടത്തും.
കണയന്നൂർ യൂണിയൻ ചെയർമാൻ മഹാരാജ ശിവാനന്ദൻ, ഗുരുദേവ സത്സംഗം ട്രഷറർ നീന സരേഷ്, കോ ഓർഡിനേറ്റർ ഗിരിജ രവി തുടങ്ങിയവർ സംസാരിക്കും.
തുടർന്ന് പ്രഭാഷണങ്ങൾ: 11.30ന് എസ്.തങ്കലക്ഷ്മി (വിദ്യകൊണ്ട് സ്വതന്ത്രരാവുക), 2ന് ഷൗക്കത്ത് (ജനനീ നവരത്നമഞ്ജരി), 3.15ന് പി.എൻ.മുരളീധരൻ (ഗുരുവൈഖരി)
ഡിസം. 24ന് രാവിലെ 9.30ന് റിട്ട. ജസ്റ്റിസും നുവാൽസ് വൈസ് ചാൻസലറുമായ ജസ്റ്റിസ് എസ്.സിരിജഗൻ അനുഗ്രഹപ്രഭാഷണം നടത്തും. തുടർന്ന് പ്രഭാഷണങ്ങൾ: 10ന് തൃപ്പൂണിത്തുറ സംസ്കൃത കോളേജ് അസി. പ്രൊഫസർ സ്വാമിനി മാ നിത്യ ചൈതന്യ (സദാചാരം), 11.30ന് ഡോ.എം.എം.ബഷീർ (ഗുരുദേവൻ കേരളത്തിന്റെ അദൃശചൈതന്യം), 2ന് സ്വാമി ശിവബോധാനന്ദ (കോലതീരേശസ്തവം), 3.30ന് സംസ്കൃത സർവ്വകലാശാല മുൻ വി.സി. ഡോ.കെ.എസ്.രാധാകൃഷ്ണൻ (അദ്വൈതദീപിക)
ഡിസം. 25ന് രാവിലെ 10ന് ബിജു പുളിക്കലേടത്ത് (ഗുരുവിന്റെ മാതൃക), 11.30ന് റെയിൽ വികാസ് നിഗം ഡയറക്ടർ ഡോ.എം.വി.നടേശൻ (സർവമതസമ്മേളന സന്ദേശം), 2ന് എം.വി.പ്രതാപൻ ചേന്ദമംഗലം (ശ്രീനാരായണ ധർമ്മം).
3.30ന് സമാപന സമ്മേളനം റിട്ട. ജില്ലാ ജഡ്ജി എൻ.ലീലാമണി ഉദ്ഘാടനം ചെയ്യും. കണയന്നൂർ യൂണിയൻ കൺവീനർ എം.ഡി.അഭിലാഷ്, പാലാരിവട്ടം ഹരിഹരസുതക്ഷേത്രം പ്രസിഡന്റ് ടി.പി.രവീന്ദ്രൻ, രാജരാജേശ്വരി ക്ഷേത്രം പ്രസിഡന്റ് കെ.ഡി.ഗിരിജൻ മേനോൻ, ശ്രീനാരായണ ക്ലബ് പ്രസിഡന്റ് വി.കെ.പ്രകാശ് എന്നിവർ സംസാരിക്കും.
പഠനശിബിരം കൺവീനർ പി.കെ.രഞ്ജിത്ത് സ്വാഗതവും ഗുരുദേവസത്സംഗം വൈസ് പ്രസിഡന്റ് ഇ.ടി.ഗോപാലകൃഷ്ണൻ നന്ദിയും പറയും.