 
പറവൂർ: പറയകാട് ധർമ്മാർത്ഥ പ്രദർശിനി സഭ ഗുരുതിപ്പാടം ഭഗവതി ക്ഷേത്രോത്സവത്തിന് കൊടിയേറി. ക്ഷേത്രംതന്ത്രി പറവൂർ രാകേഷിന്റെയും മേൽശാന്തി താലത്ത് അശോകന്റെയും മുഖ്യകാർമ്മികത്വത്തിലാണ് കൊടിയേറ്രിയത്. മഹോത്സവദിനങ്ങളിൽ നിർമ്മാല്യദർശനം, മഹാഗണപതിഹവനം, നവകപഞ്ചഗവ്യകലശാഭിഷേകം, ദീപക്കാഴ്ച, നിറമാല, ശ്രീഭൂതബലി എഴുന്നള്ളിപ്പ് എന്നിവ ഉണ്ടാകും. ഇന്ന് വൈകിട്ട് ഏഴരക്ക് മഴവില്ല്. നാളെ വൈകിട്ട് ഏഴരക്ക് സൂപ്പർഹിറ്റ് ഗാനമേള. 23ന് വൈകിട്ട് ഏഴരക്ക് കൈകൊട്ടിക്കളി, 24ന് വൈകിട്ട് 7ന് പുഷ്പാഭിഷേകം, രാത്രി ഒമ്പതരക്ക് കഥകളി, മഹോത്സവദിനമായ 25ന് രാവിലെ 8ന് കാഴ്ചശ്രീബലി, പഞ്ചാരിമേളം, ഉച്ചക്ക് 2ന് ഓട്ടൻതുള്ളൽ, വൈകിട്ട് 5ന് പകൽപ്പൂരം, മേജർസെറ്റ് പാണ്ടിമേളം, 6ന് കുടമാറ്റം, ദീപാരാധനയ്ക്ക് ശേഷം ആകാശവിസ്മയം, രാത്രി 11ന് പള്ളിവേട്ട. ആറാട്ട് മഹോത്സദിനമായ 26ന് ഉച്ചക്ക് 12ന് വയലിൻകച്ചേരി, വൈകിട്ട് 3ന് ഓട്ടൻതുള്ളൽ, അഞ്ചിന് ആറാട്ട് എഴുന്നള്ളിപ്പ്, പഞ്ചവിശംതികലശാഭിഷേകം, രാത്രി 11ന് വലിയഗുരുതിക്ക് ശേഷം കൊടിയിറക്കം.