
കാക്കനാട്: യുവാക്കളുടെ കലാപരമായ കഴിവുകൾ പ്രകടിപ്പിക്കുന്നതിനുള്ള മികച്ച വേദിയാണ് കേരളോത്സവമെന്നും ലഹരി വിമുക്തമായ സമൂഹം കെട്ടിപ്പടുക്കുന്നതിൽ കലാപ്രകടനങ്ങൾക്കും അവയുടെ അവതരണ വേദികൾക്കും നിർണായക പങ്ക് വഹിക്കാൻ കഴിയുമെന്നും മന്ത്രി പി.രാജീവ് പറഞ്ഞു. എറണാകുളം ജില്ലാ പഞ്ചായത്തും സംസ്ഥാന യുവജന ക്ഷേമ ബോർഡും സംയുക്തമായി സംഘടിപ്പിക്കുന്ന ജില്ലാതല കേരളോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളോത്സവത്തിലെ പ്രകടനങ്ങൾക്ക് പഠനത്തിലും തൊഴിലിലും യുവാക്കൾക്ക് ഗ്രേസ് മാർക്ക് ഏർപ്പെടുത്തിയാൽ പങ്കാളിത്തം വർദ്ധിക്കുമെന്ന് അദ്ധ്യക്ഷത വഹിച്ച ഉമാ തോമസ് എം.എൽ.എ പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ, ജില്ലാ കളക്ടർ എൻ.എസ്. കെ. ഉമേഷ്, സംസ്ഥാന യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാൻ എസ്. സതീഷ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൽസി ജോർജ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ഉല്ലാസ് തോമസ്, എം.ജെ ജോമി,ആശ സനിൽ, കെ.ജി. ഡോണോ, സനിത റഹീം, ശാരദ മോഹൻ, എ.എസ്. അനിൽ കുമാ൪, ഷൈനി ജോർജ്, കെ.വി. രവീന്ദ്രൻ, യേശുദാസ് പറപ്പിള്ളി, കെ.കെ ദാനി, ലിസി അലക്സ് , എം.ബി. ഷൈനി, റഷീദ സലിം, പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കമല സദാനന്ദൻ, യുവജനക്ഷേമ ബോർഡ് യൂത്ത് കോ-ഓഡിനേറ്റർ എ.ആർ രഞ്ജിത്ത്, യുവജനക്ഷേമ ബോർഡ് ജില്ലാ പ്രോഗ്രാം ഓഫീസർ ആർ. പ്രജീഷ, സൗത്ത് ഇന്ത്യൻ ബാങ്ക് റീജിയണൽ മാനേജർ മധു, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി. എം.ഷെഫീഖ് തുടങ്ങിയവർ സംസാരിച്ചു.