highcourt

കൊച്ചി: രോഗികൾക്ക് ഏക പ്രതീക്ഷയായ ആശുപത്രികളിൽ അതിക്രമം നടത്തുന്നവരെ പൊലീസ് കർശനമായി നേരിടണമെന്ന് ഹൈക്കോടതി. നാശമുണ്ടാക്കുന്നവരിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കണം. ഇത്തരം സംഭവങ്ങളെ അതീവഗൗരവത്തോടെയാണ് കാണുന്നതെന്നും ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ വ്യക്തമാക്കി.

തിരുവനന്തപുരം മുക്കോല ആയുർവേദ ആശുപത്രിയിലെ അതിക്രമക്കേസിൽ അറസ്റ്റിലായ മൈനാഗപ്പള്ളി സ്വദേശി നിതിൻ ഗോപി നഷ്ടപരിഹാരമായി 10,000 രൂപ കെട്ടിവയ്‌ക്കാനുള്ള ഉത്തരവിലാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. കുറ്റക്കാരനെങ്കിൽ തുക ആശുപത്രിക്ക് കൈമാറും. 50,000 രൂപയുടെ ബോണ്ടും തുല്യതുകയുടെ രണ്ട് ആൾജാമ്യവും വ്യവസ്ഥ ചെയ്ത് പ്രതിക്ക് ജാമ്യം നൽകി.