കോലഞ്ചേരി: വിദേശ സർവകലാശാലയിൽ ഉപരി പഠനാവസരം ലഭിച്ച വിദ്യാർത്ഥിക്ക് ആദരം. കടയിരുപ്പ് ശ്രീ നാരായണ ഗുരുകുലം എൻജിനിയറിംഗ് കോളേജും യൂണിവേഴ്സിറ്റി ഒഫ് മിഷിഗൺ ഫ്ലിന്റ് കാമ്പസുമായുള്ള സംയുക്ത സഹകരണ ധാരണയനുസരിച്ച് കോളേജിൽ നിന്ന് എം.സി.എ പൂർത്തിയാക്കി ഉപരിപഠനത്തിന് പ്രവേശനം ലഭിച്ച അമീൻ വി. അഷ്റഫിനെയാണ് ആദരിച്ചത്. ഗുരുകുലം ട്രസ്റ്റ് പ്രസിഡന്റ് കെ.കെ. കർണൻ സ്നേഹോപഹാരം കൈമാറി. ട്രസ്റ്റ് സെക്രട്ടറി ആർ. അനിലൻ, ട്രഷറർ, കെ.എൻ. ഗോപാലകൃഷ്ണൻ, കോളേജ് സി.ഇ.ഒ ഡോ. ഇ.പി. യശോധരൻ, പ്രിൻസിപ്പൽ ഡോ. എസ്. ജോസ്, ഡോ. ആർ. സന്ധ്യ, ഡോ. എസ്. ആൽബി എന്നിവർ സംസാരിച്ചു.