അങ്കമാലി: പുരോഗമന കലാസാഹിത്യ സംഘം മഞ്ഞപ്ര യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബഹനാൻ തവളപ്പാറ രചിച്ച നൊമ്പരങ്ങൾ എന്ന കഥാസമാഹാരം പ്രകാശിപ്പിച്ചു. ആലുവ താലൂക്ക് ലൈബ്രറി കൗൺസിൽ ജോയിൻ സെക്രട്ടറി കെ.പി റെജീഷ് കഥാസമാഹാരംം ശ്രീനി ശ്രീകാലത്തിന് നൽകിയാണ് പ്രകാശനം നടത്തിയത്. എം.വി സതീഷ് അധ്യക്ഷനായി. ടൈറ്റസ് വർഗീസ് കോർ എപ്പിസ്കോപ്പ, ഫാ. ജോസഫ് മഠത്തിക്കണ്ടം, ത്രേസ്യാമ്മ ജോർജ്, സി.വി. അശോക് കുമാർ, അനു ജോർജ്, ഐ.പി. ജേക്കബ്, എൻ.കെ. മഞ്ഞപ്ര, ടി.എം. വർഗീസ്‌, സജീവ് അരീയ്ക്കൽ, എ.പി. ശശീന്ദ്രൻ മാസ്റ്റർ, സിജോ പി. മാത്യു എന്നിവർ പ്രസംഗിച്ചു.