പറവൂർ: കോട്ടുവള്ളി കർഷക സഹകരണ സംഘം വാർഷിക പൊതുയോഗം അംഗങ്ങൾക്ക് ഇരുപത്തിയഞ്ച് ശതമാനം ലാഭവിഹിതം പ്രഖ്യാപിച്ചു. സംഘം ഓഫീസിനായി സ്ഥലം വാങ്ങാനും കെട്ടിടം നിർമ്മിക്കാനും യോഗം തിരുമാനിച്ചു. സംഘം പ്രസിഡന്റ് പി.സി. ബാബു അദ്ധ്യക്ഷനായി. യോഗത്തിൽ പങ്കെടുത്ത അംഗങ്ങൾക്ക് ഭക്ഷണകിറ്റുകൾ നൽകി.