പെരുമ്പാവൂർ: സംസ്ഥാന സർക്കാരിന്റെ കരുതലും കൈത്താങ്ങും എന്ന പരാതി പരിഹാര അദാലത്തിന്റെ ഭാഗമായി കുന്നത്തുനാട് താലൂക്ക്തല അദാലത്ത് നാളെ രാവിലെ 10 മണിക്ക് പെരുമ്പാവൂർ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും. മന്ത്രി പി. രാജിവ് അദ്ധ്യക്ഷനാകും. ബെന്നി ബെഹനാൻ എം.പി, എം.എൽ.എമാരായ എൽദോസ് കുന്നപ്പിള്ളി, വി.പി. സജീന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ, എ.ഡി.എം വിനോദ് രാജ്, ആർ.ഡി.ഒ പി.ആർ. അനി എന്നിവർ സംസാരിക്കും 253 അപേക്ഷകൾക്ക് മന്ത്രിമാർ നേരിട്ട് മറുപടി നൽകും. കൂടാതെ നാളെ പുതിയ അപേക്ഷകളും സ്വീകരിക്കും.