കൊച്ചി: സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് യുവനടിയെ പീഡിപ്പിച്ചെന്ന കേസിൽ സംവിധായകൻ ഒമർ ലുലുവിന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. പ്രഥമദൃഷ്ട്യാ ഉഭയസമ്മത പ്രകാരമുള്ള ബന്ധമായിരുന്നു എന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ ഉത്തരവ്. രണ്ടാഴ്ചയ്‌ക്കകം ഒമർ ലുലു അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകണം. അറസ്റ്റു ചെയ്താൽ 50,000 രൂപയുടെ ബോണ്ടും തുല്യ തുകയുടെ രണ്ട് ആൾജാമ്യവും അടിസ്ഥാനമാക്കി വിട്ടയയ്‌ക്കണം. 2023 ജനുവരി മുതൽ ഡിസംബർ വരെ ലൈംഗികമായി പീഡിപ്പിച്ചു എന്നായിരുന്നു നടിയുടെ പരാതി.