പെരുമ്പാവൂർ: കീഴില്ലം കടിഞ്ഞൂൽചിറ നവീകരണം ആരംഭിച്ചു. രായമംഗലം പഞ്ചായത്ത് കീഴില്ലം പത്താം വാർഡിലുള്ള കടിഞ്ഞൂൽ ചിറയിൽ നിന്നാണ് 4 വാർഡുകളിലേക്ക് ആവശ്യമായ വെള്ളം വാട്ടർ അതോറിറ്റി പമ്പ് ചെയ്യുന്നത്. വേനൽക്കാലത്തും കനാൽ വെള്ളം ഇല്ലാത്ത സമയങ്ങളിലും ചിറയുടെ ആഴക്കുറവ് കാരണം ചുരുങ്ങിയ സമയം മാത്രമെ കുടിവെള്ള പമ്പിംഗ് നടക്കാറുള്ളൂ. ഇത് പരിഹരിക്കുന്നതിന് കടിഞ്ഞൂൽ ചിറ പായൽ വാരി ശുചീകരിക്കുന്നതിനും ആഴം കൂട്ടുന്നതിനുമുള്ള പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് എൻ.പി. അജയകുമാർ നിർവഹിച്ചു. വാർഡ് മെമ്പർ മിനി ജോയി അദ്ധ്യക്ഷയായി. പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനിയർ പദ്ധതി വിശദീകരിച്ചു. വാട്ടർ അതോറിറ്റി കുറുപ്പുംപടി സെക്ഷൻ അസിസ്റ്റന്റ് എൻജിനിയർ എൻ.ബി. ലക്ഷ്മി സംസാരിച്ചു.