kayyuthiyal
കയ്യുത്തിയാൽ എസ് സി കമ്യൂണിറ്റി ഹാൾ

പെരുമ്പാവൂർ: എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടന്റെ വികസന ഫണ്ട് ഉപയോഗിച്ച് കൂവപ്പടി പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽ നിർമ്മിച്ച കയ്യുത്തിയാൽ എസ്.സി കമ്മ്യൂണിറ്റി ഹാൾ ഇന്ന് 2 മണിക്ക് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ അദ്ധ്യക്ഷനാകും. ബെന്നി ബഹനാൻ എം.പി,​ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൽസി ജോർജ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.ടി. അജിത് കുമാർ, പഞ്ചായത്ത് പ്രസിഡന്റ് മായ കൃഷ്ണ കുമാർ, വൈസ് പ്രസിഡന്റ് എം.ഒ. ജോസ് തുടങ്ങിയവർ പങ്കെടുക്കും.