പെരുമ്പാവൂർ: മുടക്കുഴ സഹകരണ ബാങ്ക് ശതാബ്ദി ആഘോഷം ഇന്ന് വൈകിട്ട് 4ന് ബാങ്ക് ഹെഡ് ഓഫീസ് അങ്കണത്തിൽ നടക്കും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. ബാങ്ക് പ്രസിഡന്റ് ജോഷി തോമസ് അദ്ധ്യക്ഷനാകും. ശതാബ്ദി സ്മാരക ഹാളിന്റെ ഉദ്ഘാടനം, പ്രസിഡന്റുമാരുടെ ഫോട്ടോ അനാച്ഛാദനം, സുവനീർ പ്രകാശനം, മികച്ച കർഷകനുള്ള ശതാബ്ദി സ്മാരക അവാർഡ്, വിദ്യാഭ്യാസ അവാർഡ് വിതരണം, അഗ്രോ സെന്റർ ഉദ്ഘാടനം, സ്‌കൂൾ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച മത്സരങ്ങളിലെ വിജയികളെ ആദരിക്കൽ തുടങ്ങിയവ നടക്കും. ബെന്നി ബെഹനാൻ എം.പി, എൽദോസ് കുന്നപ്പിള്ളി എം.എൽ.എ, മുൻ നിയമസഭാ സ്പീക്കർ പി.പി. തങ്കച്ചൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.ടി. അജിത്കുമാർ, മുൻ എം.എൽ.എ സാജു പോൾ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി. അവറാച്ചൻ, സഹകരണസംഘം ജില്ലാ ജോയിന്റ് രജിസ്ട്രാർ ജോസാൽ ഫ്രാൻസിസ് തുടങ്ങിയവർ പങ്കെടുക്കും. സമ്മേളനത്തിന് മുന്നോടിയായി തൃഭംഗി നൃത്തസംഘം അവതരിപ്പിക്കുന്ന കലാവിരുന്നും നടക്കും.