
കൊച്ചി: ഗതാഗതം തടസപ്പെടുത്തി പാർട്ടി പരിപാടികൾ സംഘടിപ്പിച്ചതിനെ ചോദ്യം ചെയ്യുന്ന ഹർജി ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് എസ്. മുരളികൃഷ്ണ എന്നിവരടങ്ങുന്ന ഹൈക്കോടതി ഡിവിഷൻബെഞ്ച് ക്രിസ്മസ് അവധിക്കു ശേഷം പരിഗണിക്കാൻ മാറ്റി. വഞ്ചിയൂരിലെ സി.പി.എം ഏരിയ സമ്മേളനത്തിനു പുറമേ, ഗതാഗതം തടസപ്പെടുത്തി ജോയിന്റ് കൗൺസിൽ നടത്തിയ സെക്രട്ടേറിയറ്റ് സമരവും കൊച്ചി കോർപ്പറേഷന് മുന്നിൽ കോൺഗ്രസ് നടത്തിയ സമരങ്ങളും ചേർത്താണ് മരട് സ്വദേശി എൻ. പ്രകാശ് ഹർജി നൽകിയത്. പങ്കെടുത്തവരും പൊലീസ് ഉദ്യോഗസ്ഥരും എതിർകക്ഷികളാണ്.