photo
പള്ളിപ്പുറം സി.ഡി.എസിന്റെ ക്രിസ്‌മസ് ആഘോഷം കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

വൈപ്പിൻ: പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് സി.ഡി.എസിന്റെ ക്രിസ്‌മസ് ആഘോഷം കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയർപേഴ്‌സൺ ഉഷ സദാശിവൻ അദ്ധ്യക്ഷയായി. വൈസ് ചെയർപേഴ്‌സൺ ഷീബ വിശ്വനാഥ്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രമണി അജയൻ, വൈസ് പ്രസിഡന്റ് എ.എൻ. ഉണ്ണിക്കൃഷ്ണൻ, അംഗങ്ങളായ രാധിക സതീഷ്, ബിന്ദു തങ്കച്ചൻ, ഷീല ഗോപി, അസി. സെക്രട്ടറി മേരി ഡോമനിക്, സി.ഡി.എസ് അംഗം അനിത രവി എന്നിവർ പ്രസംഗിച്ചു.