sabha

കൊച്ചി: സഭാകോടതി സ്ഥാപിച്ച് വൈദികരെ വിചാരണചെയ്ത് ഇല്ലാതാക്കുമെന്ന് നേതൃത്വം കരുതുന്നത് മലർപ്പൊടിക്കാരന്റെ സ്വപ്നമാണെന്ന് അതിരൂപത സംരക്ഷണ സമിതി പറഞ്ഞു. എറണാകുളം അതിരൂപതയിലെ വൈദികരെയും സന്ന്യസ്തരെയും വിശ്വാസികളെയും ശിക്ഷിക്കാൻ സ്ഥാപിച്ച സ്ഥാപിച്ച കോടതിയെ തള്ളിക്കളയുന്നെന്ന് സമിതി കൺവീനർ ഫാ. സെബാസ്റ്റ്യൻ തളിയൻ അറിയിച്ചു.

ശരിയായ നടപടിക്രമങ്ങൾ പാലിക്കാതെയും നിയമവിരുദ്ധമായും കുർബാന രീതി നിശ്ചയിച്ച സിനഡ് തീരുമാനത്തെയാണ് വൈദികരും വിശ്വാസികളും ചെറുക്കുന്നത്. അധാർമ്മികമായ കോടതിയെ വൈദികരും സന്ന്യസ്തരും അല്മായരും അവഗണിക്കും. കാനോൻ നിയമങ്ങൾ കാറ്റിൽപ്പറത്തി വൈദികർക്കെതിരെ നടപടിയെടുക്കാൻ മെത്രാൻമാർക്ക് അധികാരമില്ല. ഏകപക്ഷീയമായ കോടതിയോട് പുച്ഛം മാത്രമാണുള്ളതെന്ന് അദ്ദേഹം പറഞ്ഞു.