
പെരുമ്പാവൂർ: നിയന്ത്രണം വിട്ട ബൈക്ക് ടോറസ് ലോറിയിലിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. പെരുമ്പാവൂർ കാവുംപുറം ഇല്ലിക്കാക്കുടി വീട്ടിൽ സുബ്രഹ്മണ്യനാണ് (65) മരിച്ചത്. ഇന്നലെ രാവിലെ 8 മണിയോടെ തോട്ടുങ്ങൽ റോഡിലായിരുന്നു അപകടം ഉണ്ടായത്. ബൈക്ക് മറിഞ്ഞ് ലോറിക്കടിയിൽപ്പെട്ട സുബ്രഹ്മണ്യന്റെ ശരീരത്തിലൂടെ ടോറസ് കയറിയിറങ്ങുകയായിരുന്നു. തത്ക്ഷണം മരണമടഞ്ഞു.