myg

കോഴിക്കോട്: വിലക്കുറവിനൊപ്പം വിസ്‌മയിപ്പിക്കുന്ന സമ്മാനങ്ങളുമായി മൈജി എക്‌സ് മാസ്സ് സെയിൽ ന്യൂ ഇയർ ഓഫർ തുടരുന്നു. ഡിസംബർ 31 വരെയാണ് സെയിൽ നടക്കുന്നത്. നറുക്കെടുപ്പിലൂടെ ദിവസം ഒരു ലക്ഷം രൂപ കാഷ് പ്രൈസിന് നിരവധി ഭാഗ്യശാലികൾക്ക് ലഭിക്കും. 5,000 രൂപയ്‌ക്ക് മുകളിലുള്ള പർച്ചേസുകളിൽ ലക്കി ഡ്രോ കൂപ്പണുകൾ ലഭ്യമാകും. ആഴ്ച്ച തോറും നടക്കുന്ന നറുക്കെടുപ്പിലൂടെ വിലപിടിപ്പുള്ള ബമ്പർ സമ്മാനങ്ങളും ലഭിക്കും. ഗോൾഡ് കോയിൻ, സ്‌മാർട്ട് ടി.വി, വാഷിംഗ് മെഷീൻ, എയർ ഫ്രെയർ, റെഫ്രിജറേറ്റർ, മിക്‌സർ ഗ്രൈൻഡർ, റോബോട്ടിക്ക് വാക്വം ക്ലീനർ, പാർട്ടി സ്‌പീക്കർ, എയർ കൂളർ, സ്‌മാർട്ട് ഫോൺ, ലാപ്ടോപ്പ്, എയർ കണ്ടീഷണർ, ഗ്യാസ് സ്‌റ്റൗ എന്നിങ്ങനെ വിലപിടിപ്പുള്ള ഉപകരണങ്ങളാണ് സമ്മാനമായി നൽകുന്നത്.