congress
ബി.ആർ അംബേദ്കറെ അവഹേളിച്ചതിൽ പ്രതിഷേധിച്ചു ദളിത്‌ കോൺഗ്രസ്‌ മൂവാറ്റുപുഴ ബ്ലോക്ക് കമ്മിറ്റിയുടെ പ്രതിഷേധ ധർണ്ണ

മുവാറ്റുപുഴ: ബി.ആർ. അംബേദ്കറെ അവഹേളിച്ചതിൽ പ്രതിഷേധിച്ച് ദളിത്‌ കോൺഗ്രസ്‌ മൂവാറ്റുപുഴ ബ്ലോക്ക് കമ്മിറ്റി നടത്തിയ പ്രതിഷേധ ധർണ കോൺഗ്രസ്‌ ബ്ലോക്ക് പ്രസിഡന്റ്‌ സാബു ജോൺ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ്‌ എം.കെ അമൃത് ദത്തൻ അദ്ധ്യക്ഷനായി. കെ.ജി രാധാകൃഷ്ണൻ, എൻ.കെ. അനിൽകുമാർ, പായിപ്ര കൃഷ്ണൻ, കെ.എ. അബ്ദുൾ സലാം, അബ്രഹാം തൃക്കളത്തൂർ, കെ.പി. ജോയി, കെ. ഭദ്ര പ്രസാദ്, റീന സജി, സന്തോഷ്‌ പഞ്ചക്കട്ട്, സിനിജ സനിൽ, അരുൺ മോഹൻ എന്നിവർ സംസാരിച്ചു.