
തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ ടൗൺ റസിഡന്റ്സ് അസോസിയേഷന്റെ സേവന പ്രവർത്തനങ്ങളുടെ ഭാഗമായി സാന്നിദ്ധ്യം അഡറേഷൻ ചാരിറ്റബിൾ ട്രസ്റ്റുമായി ചേർന്ന് പൊയ്ന്തറ നഗറിലെ മുഴുവൻ വീടുകളിലും ക്രിസ്മസ് നവവത്സര ആശംസകൾ അറിയിച്ച് കേക്ക് വിതരണം നടത്തി. ചടങ്ങിൽ അസോസിയേഷൻ പ്രസിഡന്റ് കെ.പി. രവിവർമ്മ, സെക്രട്ടറി ജെയിംസ് മാത്യു, ട്രഷറർ ഇ. രാജശേഖരൻ, വിജയൻ നെല്ലിക്കാട്ട്, സാന്നിദ്ധ്യം അഡറേഷൻ ചാരിറ്റബിൾ ട്രസ്റ്റിലെ സി. മേഴ്സി, സി. സീന തയ്യിൽ തുടങ്ങിയവർ നേതൃത്വം നൽകി.