മുവാറ്റുപുഴ: വൈദ്യുതി ചാർജ് വർദ്ധനവിൽ പ്രതിഷേധിച്ച് മൂവാറ്റുപുഴ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ മാർച്ചും ധർണയും നഗരസഭ ചെയർമാൻ പി.പി. എൽദോസ് ഉദ്ഘാടനം ചെയ്തു. പ്രതികാത്മകമായി വിളക്ക് കത്തിച്ചാണ് പ്രതിഷേധം നടത്തിയത്. ബ്ലോക്ക് പ്രസിഡന്റ് സാബു ജോൺ അദ്ധ്യക്ഷനായി. എൻ. രമേശ്, പി.എം. ഏലിയാസ്, എബി പൊങ്ങണത്തിൽ, കെ.പി. ജോയി, എബ്രഹാം തൃക്കളത്തൂർ, കെ.എ. അബ്ദുൾ സലാം, ഷാൻ പ്ലാക്കുടി, ഷിബു പരീക്കൻ, പി.എം. അബുബക്കർ, പി.വൈ. ജോളിമോൻ, പി.പി ജോളി, കെ.എച്ച്. സിദ്ധിഖ്, സിനി ബിജു, ജോയ്സ് മേരി ആന്റണി എന്നിവർ സംസാരിച്ചു.