tracco

കൊച്ചി: ട്രാക്കോ കേബിൾ കമ്പനിയുടെ ഇരുമ്പനത്തെ ഭൂമി ഭൂമാഫിയായ്ക്ക് തീറെഴുതാനുള്ള വ്യവസായ വകുപ്പിന്റെ തീരുമാനം പുന:പരിശോധിക്കണമെന്ന് ബി.ഡി.ജെ.എസ് ജില്ലാ പ്രസിഡന്റ് അഡ്വ. ശ്രീകുമാർ തട്ടാരത്ത് ആവശ്യപ്പെട്ടു. കമ്പനി കവാടത്തിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജില്ലാ ഉപാദ്ധ്യക്ഷൻ എം.എ. വാസു, മഹിളാസേന ജില്ലാ പ്രസിഡന്റ് ബിന നന്ദകുമാർ, സെക്രട്ടറിമാരായ വിജയൻ നെടുമ്പാശേരി, ഷാജി ഇരുമ്പനം, ജിനേഷ്, മണ്ഡലം പ്രസിഡന്റുമാരായ വി.ടി. ഹരിദാസ്, കെ.കെ. പീതാംബരൻ, അഭിലാഷ് രാമൻകുട്ടി എന്നിവർ പ്രസംഗിച്ചു. മനോഹരൻ എം.എസ്., ടി.വി. സുബ്രഹ്മണ്യൻ, മനോജ് മാടവന, ഉത്തമൻ, ബാലാജി എന്നിവർ നേതൃത്വം നൽകി.