yes

കൊച്ചി: യെസ് ബാങ്കിന്റെ സാമൂഹിക വികസന വിഭാഗമായ യെസ് ഫൗണ്ടേഷൻ 12-ാം വാർഷികം ആഘോഷിച്ചു. കേരളമുൾപ്പെടെ എട്ട് സംസ്ഥാനങ്ങളിലെ 70 ജില്ലകളിലായി പത്ത് ലക്ഷത്തിലധികം പേർക്കാണ് ഇതിന്റെ പ്രയോജനം ലഭിച്ചത്. മുംബൈയിലെ യെസ് ബാങ്കിന്റെ ആസ്ഥാനത്ത് നടന്ന വാർഷികാഘോഷത്തിൽ എം.ഡിയും സി.ഇ.ഒയുമായ പ്രശാന്ത് കുമാറും മുതിർന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു. തൊഴിൽ സൃഷ്ടിക്കൽ, സംരംഭകത്വം, പരിസ്ഥിതി സുസ്ഥിരത എന്നിവയിൽ ഊന്നിയുള്ള ഫൗണ്ടേഷന്റെ പ്രവർത്തനങ്ങൾ യുവാക്കളെയും സമൂഹങ്ങളെയും സജ്ജരാക്കുന്നതിനുള്ള കേന്ദ്രീകൃത തന്ത്രമാണ്. 2021-ലാണ് യെസ് ഫൗണ്ടേഷൻ പഞ്ചവത്സര പദ്ധതി ആരംഭിച്ചത്. 2026-ഓടെ 100,000-ത്തിലധികം യുവാക്കൾക്ക് തൊഴിലവസരങ്ങളും സംരംഭകത്വ അവസരങ്ങളും സൃഷ്ടിക്കുയെന്നതാണ് യെസ് ഫൗണ്ടേഷൻ ലക്ഷ്യമിടുന്നത്.