pnb

ന്യൂഡൽഹി: മുൻനിര പൊതുമേഖലാ ബാങ്കായ പഞ്ചാബ് നാഷണൽ ബാങ്ക് (പി.എൻ.ബി) രാജ്യത്തുടനീളമുള്ള കാർഷിക അടിസ്ഥാന സൗകര്യങ്ങളും കോൾഡ് ചെയിൻ ശൃംഖലയും വർദ്ധിപ്പിക്കുന്നതിനായി ഫെഡറേഷൻ ഒഫ് കോൾഡ് സ്റ്റോറേജ് അസോസിയേഷൻസ് ഒഫ് ഇന്ത്യയുമായി ധാരണാപത്രത്തിൽ (എം.ഒ.യു) ഒപ്പുവച്ചു. ഇതിലൂടെ നവീകരണം പ്രോത്സാഹിപ്പിക്കുന്നതിനും കാർഷിക അടിസ്ഥാന സൗകര്യങ്ങൾ നവീകരിക്കുന്നതിനും കർഷകർക്കും കാർഷിക ബിസിനസുകൾക്കും കാര്യക്ഷമമായ സംഭരണത്തിനും കോൾഡ് ചെയിൻ സൊല്യൂഷനുകളും ലഭ്യമാകും. പി.എൻ.ബിയുടെ എം.ഡിയും സി.ഇ.ഒയുമായ അതുൽ കുമാർ ഗോയൽ, എക്‌സിക്യുട്ടീവ് ഡയറക്ടർ കല്യാൺ കുമാർ, ചീഫ് ജനറൽ മാനേജർ സുനിൽ കുമാർ ചുഗ്, ജനറൽ മാനേജർ (കൃഷി) കെ. എസ് റാണ, ഫെഡറേഷൻ ഒഫ് കോൾഡ് സ്റ്റോറേജ് അസോസിയേഷൻസ് ഒഫ് ഇന്ത്യ പ്രസിഡന്റ് മുകേഷ് അഗർവാൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.