കൊച്ചി: ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നിന്ന് വില കൂടിയ സൈക്കിളുകൾ മോഷ്ടിച്ച് ചെറിയ വിലയ്ക്ക് വിൽക്കുന്നയാൾ ഏലൂർ പൊലീസിന്റെ പിടിയിലായി. തൃശൂർ കൈപ്പമംഗലം സ്വദേശിയായ കണക്കശേരി വീട്ടിൽ സന്തോഷാണ് (58) അറസ്റ്റിലായത്. സൈക്കിൽ മോഷണം പോയെന്ന് കാട്ടി നിരവധി പരാതികൾ ലഭിച്ചതോടെ നടത്തിയ അന്വേഷണത്തിലാണ് സന്തോഷ് പിടിയിലായത്. ഏലൂർ ഇൻസ്‌പെക്ടർ ബാലന്റെ നേതൃത്വത്തിൽ എസ്.ഐ സിബി ടി.ദാസ്, ഷെജിൽ കുമാർ പി.ജെ, ഗോപകുമാർ എ.കെ, സി.പി.ഒ ബിജു, മിഥുൻ കെ. ബാബു എന്നിവരാണ് പ്രതിയെ പിടികൂടിയത്.