denki

കൊച്ചി: മഞ്ഞപ്പിത്തം, മലേറിയ,ഡെങ്കിപ്പനി... ഭീതിയുയർത്തി ജില്ലയിൽ പകർച്ചവ്യാധികൾ പടരുന്നു. 14 മുതൽ 20 വരെ 4198 പേർ വൈറൽ പനിക്ക് ചികിത്സ തേടി. 115 പേർക്ക് ഡെങ്കിപ്പനിയും 10 പേർക്ക് എലിപ്പനിയും സ്ഥിരീകരിച്ചു. കളമശേരിയിൽ 60 പേരുൾപ്പെടെ ജില്ലയിൽ 85 പേർക്ക് മഞ്ഞപ്പിത്തം ബാധിച്ചു. മൂന്ന് പേർക്ക് മലേറിയയും ബാധിച്ചു. മലയാറ്റൂർ നടുവട്ടം സ്വദേശിയായ 47കാരൻ ഡെങ്കിപ്പനിയും തൃപ്പൂണിത്തുറ തെക്കുംഭാഗം സ്വദേശിയായ 53കാരൻ മഞ്ഞപ്പിത്തവും ബാധിച്ച് മരിച്ചു.

കളമശ്ശേരിയിൽ മഞ്ഞപ്പിത്തം
ജില്ലയിൽ കൂടുതൽ മഞ്ഞപ്പിത്ത ബാധിതരുള്ളത് കളമശ്ശേരി നഗരസഭയിലാണ്. 10,11,12,13,14 ഡിവിഷനുകളിലാണ് രോഗബാധ. സ്ത്രീകളും കുട്ടികളുമുൾപ്പെടെ 60 ഓളം പേർ ചികിത്സയിലുണ്ട്. ഒരാൾ ഗുരുതരാവസ്ഥയിലാണ്. 10-ാം ഡിവിഷൻ പെരിങ്ങഴയിൽ രണ്ട് കുട്ടികളുൾപ്പെടെ 20 പേർക്കാണ് രോഗബാധ. 11-ാം ഡിവിഷൻ പൈപ്പ്‌ലൈൻ ഭാഗത്ത് ഏഴുപേരും 12 എച്ച്.എം.ടി എസ്റ്റേറ്റ് ഡിവിഷനിൽ 26 പേരും 13 കുറൂപ്രയിൽ അഞ്ചുപേരും ചികിത്സ തേടി. സ്വകാര്യ ആശുപത്രിയിലെ കണക്ക് ലഭ്യമല്ല.


പനിബാധിതരുടെ എണ്ണം(14 മുതൽ 20 വരെ)

(പനി, ദിവസം, എണ്ണം, ആകെ എന്ന കണക്കിൽ)


പനി,​ 463,​ 323,​ 736,​ 709,​ 583,​630,​ 754,​ 4198

ഡെങ്കിപ്പനി,​ 11,​12,​29,​26,​05,​14,​21,​118

എലിപ്പനി,​01,​00,​02,​03,​01,​03,​00,​10


മഞ്ഞപ്പിത്തം,​01,​02,​05,​03,​03,​17,​04,​35

(കളമശേരിയിൽ 60, ആകെ---85)


മലേറിയ,​00,​02,​01,​00,​00,​00,​03

മഞ്ഞപ്പിത്ത വ്യാപനം;

പ്രതിരോധം ശക്തമാക്കും,​

മഞ്ഞപ്പിത്ത വ്യാപനം തടയാൻ പ്രതിരോധ പ്രവർത്തനം ശക്തമാക്കുമെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. വിപുലമായ ബോധവത്കരണം നടത്തും. സ്വകാര്യ ചടങ്ങിന് ഉപയോഗിച്ച കിണറിലെ വെള്ളമാണ് രോഗവ്യാപനത്തിന് കാരണമെന്നാണ് പ്രഥമികനിഗമനം. മറ്റ് കിണറുകളിലും ഇ കോളി ബാക്ടീരിയയുടെ സാന്നിദ്ധ്യമുണ്ട്. 28 ദിവസത്തിനു ശേഷം മാത്രമേ രോഗലക്ഷണമുണ്ടാകൂവെന്നതിനാൽ ചടങ്ങിൽ പങ്കെടുത്തവർക്ക് പ്രത്യേക പരിശോധന നടത്തും. പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ മൂന്ന് വാർഡുകൾ കേന്ദ്രീകരിച്ച് ക്യാമ്പ് സംഘടിപ്പിച്ചു. അടുത്ത മൂന്നു ദിവസങ്ങളിൽ ക്ലോറിനേഷൻ നടത്തും

ഡെങ്കിപ്പനി ബാധിത പ്രദേശം

പാണ്ടിക്കുടി

 മൂലംകുഴി

പാറക്കടവ്

മൂവാറ്റുപുഴ

എടത്തല

ചിറ്റാറ്റുകര

 കടുങ്ങല്ലൂർ

 കാക്കനാട്

കടുങ്ങല്ലൂർ

 കളമശേരി

കുന്നുകര

മുളവുകാട്

 തിരുവാങ്കുളം

തിരുവാണിയൂർ

തൃപ്പൂണിത്തുറ

ഉദയംപേരൂർ

ഇടപ്പള്ളി

ഏലൂർ

കലൂർ

വാഴക്കുളം

 എലിപ്പനി ബാധിത പ്രദേശം

കലൂർ

പിറവം

 കൂത്താട്ടുകുളം

 തുറവൂർ

തമ്മനം

വരാപ്പുഴ

വാരപ്പെട്ടി

ആലങ്ങാട്

 മലേറിയ

ചെല്ലാനം

ബിനാനിപുരം

മലയിടുംതുരുത്ത്