
കൊച്ചി: സിദ്ധദിനാചരണത്തിന്റെ ഭാഗമായി നാഷണൽ ആയുഷ് മിഷന്റെ ആഭിമുഖ്യത്തിൽ എറണാകുളം ജില്ലാ ആയുർവേദ ആശുപത്രിയിൽ ഡിസംബർ 24ന് രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 മണിവരെ സൗജന്യ സിദ്ധ, മർമ ചികിത്സാ ക്യാമ്പ് സംഘടിപ്പിക്കുന്നു. മുട്ടുവേദന, നടുവേദന, കഴുത്ത് വേദന, കൈകാൽ തരിപ്പ് തുടങ്ങിയ വാതരോഗങ്ങൾക്കും സൈനസൈറ്റിസ്,
തലവേദന, ഉറക്കക്കുറവ് മുതലായ രോഗങ്ങൾക്കുമുള്ള ചികിത്സ ജില്ലാ ആയുർവേദ ആശുപത്രിയിലെ സിദ്ധ മെഡിക്കൽ ഓഫിസർ ഡോ.നീദു നദീറിന്റെയും മണിപ്പാൽ യൂണിവേഴ്സിറ്റി അസിസ്റ്റന്റ് സിദ്ധ മെഡിക്കൽ ഓഫീസർ ഡോ. കൃഷ്ണയുടെയും നേതൃത്വത്തിൽ ലഭിക്കും. രജിസ്ട്രേഷന്: 9400538003