kk

കാക്കനാട്: പതിവ് തെറ്റിക്കാതെ ഇക്കുറിയും ക്രിസ്മസ് കേക്കുകൾ അഗ്നിവേശ് സൗജന്യ ഭക്ഷണപൊതിത്തട്ടിൽ വച്ചു. ആവശ്യമുള്ള ആർക്കും ആ കേക്ക് എടുത്തുകൊണ്ടു പോകാം. കളക്ട്രേറ്റിനു മുന്നിൽ വച്ചിരിക്കുന്ന സൗജന്യ ഭക്ഷണപൊതിത്തട്ടിൽ കേക്കുമായി രണ്ടാം തവണയാണ് ക്രിസ്മസ് കാലത്തെത്തുന്നത്. തെരുവിൽ അലയുന്നവർക്കും യാചകർക്കുമായി ദിവസേന ഇൻഫോപാർക്ക് സ്പെരിഡീയൻ ടെക്‌നോളജീസ് കമ്പനി ജീവനക്കാരനായ അഗ്നിവേശ് ഭക്ഷണപ്പൊതിയൊരുക്കി തട്ടിൽവച്ച് മടങ്ങും.

കോഴിക്കോട് എലത്തൂർ സ്വദേശി അഗ്നിവേശ് കെ. കാക്കനാടെത്തിയിട്ട് മൂന്നു വർഷമായി. വന്ന സമയത്തു പൊതുപ്രവർത്തകനായ ആംബ്രോസ് തുതിയൂർ പറഞ്ഞറിഞ്ഞാണ് ഭക്ഷണത്തട്ടിലേക്ക് പൊതിച്ചോറുമായി വന്നുതുടങ്ങിയത്.പിന്നീടതൊരു പതിവായി. ദിവസവും നിരവധി ആളുകളാണ് ഭക്ഷണം എടുക്കുവാൻ ഇവിടെ എത്തുന്നത്. പെരുന്നാളിനും വിശേഷ ദിവസങ്ങളിലും പൊതിച്ചോറിന്റെ ഒപ്പം 'സ്പെഷ്യൽ' കൂടിയുണ്ടാകും അഗ്നിവേശിന്റെ വക.

ഒരു കേക്ക് വാങ്ങാനുള്ള പണമൊക്ക എല്ലാവരുടെയും കൈയിലുണ്ടെന്നാണ് നമ്മൾ വിചാരിക്കുന്നത്. എന്നാൽ അതിനുപോലും വകയില്ലാത്ത ഒരുപാട് ആളുകൾ ഇവിടുണ്ട്. ഒരു കുടുംബങ്ങളിലെങ്കിലും ചിരി ഒരുക്കുവാൻ ഈ കേക്കിലൂടെ കഴിയുമെന്നതാണ് സന്തോഷം.

അഗ്നിവേശ്