 
അങ്കമാലി: ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സമന്വയം 2024-25 പൊളിറ്റിക്കൽ ക്യാമ്പ് നടത്തി. മങ്ങാട്ടുകര വില്ലേജ് റിസോർട്ടിൽ നടന്ന ക്യാമ്പ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് ആന്റു മാവേലി അദ്ധ്യക്ഷനായി. അബ്ദുൾ റഷീദ്, ടി.പി. അബിലാഷ് എന്നിവർ ക്ലാസുകൾ നയിച്ചു. തദ്ദേശ തിരഞ്ഞെടുപ്പ് മുന്നൊരുക്ക പ്രവർത്തനങ്ങളും ബ്ലോക്ക് കമ്മിറ്റിയിലെ പുതിയ ഭാരവാഹികൾക്കുള്ള പരിശീലനവുമായിരുന്നു ക്യാമ്പിന്റെ മുഖ്യ ലക്ഷ്യം. റോജി എം. ജോൺ എം.എൽ.എ, മുൻ എം.പി. രമ്യ ഹരിദാസ്, മുൻ എം.എൽ.എമാരായ പി.ജെ. ജോയ്, എം.എ ചന്ദ്രശേഖരൻ, കെ.പി.സി.സി അംഗം അഡ്വ. ഷിയോപോൾ, നഗരസഭാ ചെയർമാൻ മാത്യു തോമസ്, സെബി കിടങ്ങേൻ, അഡ്വ. കെ.എസ്. ഷാജി, പി.വി. ജോസ്, കെ.പി ബേബി, പി.വി. സജീവൻ, എസ്.ബി. ചന്ദ്രശേഖര വാര്യർ, ഷൈജോ പറമ്പി, അഡ്വ. കെ.ബി. സാബു, മനോജ് മുല്ലശേരി, ഡോ.ജിന്റോ ജോൺ, കെ.പി. അയ്യപ്പൻ, സുനിൽ ജെ. അറയ്ക്കലാൻ, ഏല്യാസ് കെ. തരിയൻ, ടി.എം. വർഗീസ് എന്നിവർ പ്രസംഗിച്ചു.