കൂത്താട്ടുകുളം: ഇലഞ്ഞി കിസാൻ സർവീസ് സൊസൈറ്റിയുടെ ഉദ്ഘാടനം ദേശീയ ചെയർമാൻ ടി.എം. ജോസ് തയ്യിൽ നിർവഹിച്ചു. ആലപുരം എൻ.എസ്.എസ് കരയോഗ ഹാളിൽ നടന്ന ചടങ്ങിൽ സൊസൈറ്റി പ്രസിഡന്റ് ഡി. ഹരിദാസ് അദ്ധ്യക്ഷനായി. എസ്. രാമനുണ്ണിക്ക് പ്രഥമ മെമ്പർഷിപ്പ് നൽകി. പഞ്ചായത്ത് പ്രസിഡന്റ് പ്രീതി അനിൽ ഓഫീസ് ഉദ്ഘാടനം ചെയ്തു. ഗോപിനാഥ് കൊല്ലക്കൊമ്പിൽ, പോൾസൻ തോമസ് എന്നിവർക്ക് മികച്ച കർഷകർക്കുള്ള പുരസ്കാരം നൽകി. ദേശീയ ജന. സെക്രട്ടറി എസ്. സുരേഷ്, സംസ്ഥാന പ്രസിഡന്റ് ജോയി ജോസഫ് മൂക്കൻതോട്ടം, ഗ്രാമപഞ്ചായത്ത് അംഗം ജയശ്രീ സനൽ, ജില്ലാ സെക്രട്ടറി പ്രസാദ്, സി. സജീവ്, അജി മലയിൽ, രാജേഷ് കെ. മരങ്ങാട്ട്, ഷൈബി തോമസ്, സി.എൻ. ദിലീപ് തുടങ്ങിയവർ സംസാരിച്ചു.