പാമ്പാക്കുട: വൈദ്യുതിചാർജ് വർദ്ധനയ്ക്കെതിരെ ഐ.എൻ.ടി.യു.സി പാമ്പാക്കുട മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കെ.എസ്.ഇ.ബി ഓഫീസിന് മുന്നിൽ ധർണ നടത്തി. ഐക്യമുന്നണി ചെയർമാൻ ജേക്കബ് മാത്യു ഉത്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി പ്രസിഡന്റ്‌ രാജു കോൽപാറ അദ്ധ്യക്ഷനായി. പ്രൊഫ. എബി എൻ. ഏലിയാസ്, ഫിലിപ്പ് ഇരട്ടയാനിക്കൽ, സി.എസ്. സാജു, ഹരിദാസ് അഞ്ചൽപ്പെട്ടി തുടങ്ങിയവർ സംസാരിച്ചു.