xams
കൂത്താട്ടുകുളം ഗവ എൽ. പി സ്കൂളിൽ നടന്ന ക്രിസ്മസ് ആഘോഷം പപ്പാ ഇൻ സ്കൂൾ കൂത്താട്ടുകുളം നഗര സഭ ചെയർ പേർസൺ വിജയ ശിവൻ കേക്ക് മുറിച്ചു ഉത്ഘാടനം ചെയ്യുന്നു.

കൂത്താട്ടുകുളം: ശ്രദ്ധേയമായി കൂത്താട്ടുകുളം ഗവ. യു.പി സ്കൂളിൽ നടന്ന പപ്പാ ഇൻ സ്കൂൾ ക്രിസ്‌മസ് ആഘോഷം. ക്രിസ്‌മസ് തൊപ്പിയണിഞ്ഞ് കരോൾ ഗാനങ്ങളും താളമേളങ്ങളുമായി വിദ്യാലയത്തിലെ തൊള്ളായിരത്തോളം വരുന്ന കുട്ടികളും അദ്ധ്യാപകരും ആഘോഷത്തിൽ അണിനിരന്നു. ക്രിസ്മസ് പപ്പാ മത്സരം, കരോൾ ഗാന മത്സരം, കേക്ക് വിതരണം എന്നിവയുണ്ടായി. നഗരസഭാ അദ്ധ്യക്ഷ വിജയ ശിവൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് മനോജ് കരുണാകരൻ അദ്ധ്യക്ഷനായി. വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ മരിയ ഗൊരേത്തി മുഖ്യാതിഥിയായി. ഹെഡ്മിസ്ട്രസ് ടി.വി. മായ, കെ.വി. ബാലചന്ദ്രൻ, സി.പി. രാജശേഖരൻ, ബിസ്മിമി ശശി, എം.കെ ഹരികുമാർ, ഹണി റെജി എന്നിവർ സംസാരിച്ചു.