arun
മുച്ചീട്ടു കളിക്കാരന്റെ മകൾ എന്ന നാടകത്തിന്റെ പോസ്റ്റർ പ്രകാശനം സംവിധായകയും നാടക പ്രവർത്തകയുമായ പായൽ കപാഡിയ നിർവഹിക്കുന്നു

മൂവാറ്റുപുഴ: ലോകത്തിന് മാതൃകയായ ജീവിത സംസ്കാരം കേരളത്തിന് നേടിക്കൊടുക്കുന്നതിൽ കേരളീയ നാടക പ്രസ്ഥാനം വഹിച്ച പങ്ക് ചെറുതെല്ലെന്നും സിനിമ മേഖലയിലെ കലാകാരന്മാർ നാടകത്തിന്റെ ഭാഗമാകുന്നത് അഭിനന്ദനാർഹമാണെന്നും പ്രശസ്ത സംവിധായകയും നാടക പ്രവർത്തകയുമായ പായൽ കപാഡിയ പറഞ്ഞു. വൈക്കം മുഹമ്മദ് ബഷീറിന്റെ കഥയെ ആസ്പദമാക്കി എൻ. അരുൺ സംവിധാനം ചെയ്യുന്ന മുച്ചീട്ടു കളിക്കാരന്റെ മകൾ എന്ന നാടകത്തിന്റെ പ്രഖ്യാപനവും പോസ്റ്റർ പ്രകാശനവും നിർവഹിക്കുകയായിരുന്നു പായൽ കപാഡിയ. പ്രശസ്ത സിനിമ നാടക സംവിധായകൻ മനോജ് കാന, നാടക സംവിധായികയും നടിയുമായ കുക്കു പരമേശ്വരൻ, സിനിമ സംവിധായകൻ സോഹൻ സിനുലാൽ, കെ.എസ്.എഫ്.ഡി.സി ഡയറക്ടർ ജിത്തു കൊലയാട് തുടങ്ങിയവർ പങ്കെടുത്തു. എൽദോസ് യോഹന്നാൻ രചിച്ച നാടകത്തിന്റെ ആദ്യ പ്രദർശനം 28ന് വൈകിട്ട് 6ന് മൂവാറ്റുപുഴ മുനിസിപ്പൽ പാർക്കിൽ നടക്കും.