dist

അങ്കമാലി: ഡി പോൾ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസ് ആൻഡ് ടെക്നോളജി (ഡിസ്റ്റ് ) സ്കൂൾ ഒഫ് സോഷ്യൽ വർക്കിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ക്രിസ്മസ് ആഘോഷമായ ജിംഗിൾ ബെൽസ് 2024 സമാപിച്ചു, ഡിസ്റ്റ് പ്രിൻസിപ്പൽ ഡോ. ജോണി ചാക്കോ മംഗലത്ത് അദ്ധ്യക്ഷത വഹിച്ചു. ഓവറോൾ കിരീടം നേടിയ സെന്റ് അൽഫോൻസാ വൊക്കേഷണൽ ട്രെയിനിംഗ് സെന്ററിന് റോജി എം.ജോൺ എം.എൽ.എ ട്രോഫി നൽകി. ഡിസ്റ്റ് വൈസ് പ്രിൻസിപ്പൽ ഫാ. മാത്യു മാളിയേക്കൽ , അസിസ്റ്റന്റ് പ്രൊഫസർ സോനാ ജേക്കബ് സ്റ്റുഡന്റ് കോ-ഓർഡിനേറ്റർ നൈഫ് നൗഷാദ്, ഫാത്തിമത്ത് സുഹൈറ എന്നിവർ പ്രസംഗിച്ചു.