d

കൊച്ചി: വായ്പാ കുടിശികയുള്ളവരുടെ പേരും ഫോട്ടോയും പ്രദർശിപ്പിക്കാൻ സഹകരണ സംഘങ്ങൾക്ക് അധികാരമില്ലെന്ന് ഹൈക്കോടതി. കുടിശികക്കാരുടെ ഫോട്ടോയും വിലാസവും ഫ്‌ളക്‌സ് ബോർഡിൽ പ്രദർശിപ്പിച്ച ചെമ്പഴന്തി അഗ്രിക്കൾച്ചറൽ ഇംപ്രൂവ്‌മെന്റ് സഹകരണ സംഘത്തിനെതിരെ സഹകരണ വകുപ്പ് സ്വീകരിച്ച നടപടി ജസ്റ്റിസ് മുരളി പുരുഷോത്തമൻ ശരിവച്ചു.


ബോർഡ് നീക്കണമെന്ന സഹകരണ വിഭാഗം അസിസ്റ്റന്റ് രജിസ്ട്രാറുടെ ഉത്തരവിനെതിരെയാണ് സഹകരണ സംഘം കോടതിയെ സമീപിച്ചത്. നിക്ഷേപങ്ങൾ തിരികെ നൽകാത്തപ്പോൾ പൊലീസും ഇ.ഡിയും കേസെടുക്കുകയും ഭരണസമിതി അംഗങ്ങളുടെ ഫോട്ടോയടക്കം മാദ്ധ്യമങ്ങൾ പ്രസിദ്ധീകരിക്കുകയും ചെയ്യുന്നു. അതിനാൽ കുടിശികക്കാരുടെ ഫോട്ടോ പ്രദർശിപ്പിക്കുന്നതിൽ തെറ്റില്ലെന്നായിരുന്നു ചെമ്പഴന്തി സൊസൈറ്റിയുടെ വാദം.