
കൊച്ചി: കേരള മാനേജ്‌മെന്റ് അസോസിയേഷൻ (കെ.എം.എ) എം.കെ.കെ നായർ സ്മാരക പ്രഭാഷണം സംഘടിപ്പിച്ചു. ദി ന്യൂ വേൾഡ് ഡിസോർഡർ എന്ന വിഷയത്തിൽ മുൻ അംബാസഡർ വേണു രാജാമണി മുഖ്യപ്രഭാഷണം നടത്തി. എം.കെ.കെ നായരെ ഫാക്‌ട് മുൻ ചീഫ് എൻജിനിയർ ഗോപകുമാർ എം. നായർ അനുസ്മരിച്ചു. കെ.എം.എ പ്രസിഡന്റ് ബിബു പുന്നൂരാൻ അദ്ധ്യക്ഷത വഹിച്ചു. സ്മാരക പ്രഭാഷണ കമ്മിറ്റി അദ്ധ്യക്ഷൻ എ.സി.കെ നായർ, കെ.എം.എ ജോയിന്റ് സെക്രട്ടറി അനിൽ വർമ്മ തുടങ്ങിയവർ സംസാരിച്ചു.