കൊച്ചി: ഗുരുദേവ സത്‌സംഘം കൊച്ചി സംഘടിപ്പിക്കുന്ന 20-ാം ശ്രീനാരായണ ധർമ്മ പഠന ശിബിരം 23 മുതൽ 25 വരെ പാലാരിവട്ടം രാജരാജേശ്വരി ദേവീ ക്ഷേത്രം ഓഡിറ്റോറിയത്തിൽ നടക്കും. ഗുരുദേവ ദർശനത്തെ പഠന വിഷയമാക്കുകയും അവ എല്ലാവരിലും എത്തിക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് പഠന ശിബിരം സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ഇന്ന് വൈകിട്ട് 5ന് സത്‌സംഗം മന്ദിരത്തിൽ നിന്ന് പാലാരിവട്ടം രജാരാജേശ്വരി ക്ഷേത്രത്തിലേക്ക് ഗുരുദേവന്റെ ഛായാചിത്രം വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര നടക്കും.

23ന് രാവിലെ 9.30ന് സമ്മേളനം എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്യും. ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യ അനുഗ്രഹ പ്രഭാഷണം നടത്തും. തുടർന്ന് വിവിധ വിഷയങ്ങളിൽ തങ്കലക്ഷ്മി. എസ്, ഷൗക്കത്ത്, പി.എൻ. മുരളീധരൻ എന്നിവർ പ്രഭാഷണം നടത്തും. 24ന് രാവിലെ 8.30ന് നാരായണീയ പാരായണം നടക്കും. രാവിലെ 9.30ന് റിട്ട. ജസ്റ്റിസ് എസ്. സിരിജഗൻ അനുഗ്രഹ പ്രഭാഷണം നടത്തും. തുടർന്ന് വിവിധ വിഷയങ്ങളിൽ പ്രഭാഷണം തുടരും.

25ന് രാവിലെ ഉപനിഷത്ത് പാരായണം, തുടർന്ന് പ്രഭാഷണം. ഉച്ചകഴിഞ്ഞ് 3.30ന് സമാപന സമ്മേളനം കുടുംബ കോടതി ജില്ലാ ജഡ്ജി എൻ. ലീലാമണി ഉദ്ഘാടനം ചെയ്യും. എം.ഡി അഭിലാഷ്, ടി.പി. രവീന്ദ്രൻ,കെ.ഡി. ഗിരിജൻ മേനോൻ,വി.കെ. പ്രകാശ് എന്നിവർ സംസാരിക്കും.

വാർത്താ സമ്മേളനത്തിൽ പ്രസിഡന്റ് ടി.എം. വിജയകുമാർ, വൈസ് പ്രസിഡന്റ് ഇ.ടി. ഗോപാലകൃഷ്ണൻ, ടി.എൻ. പ്രതാപൻ, കെ.വി. സുരേന്ദ്രൻ എന്നിവർ പങ്കെടുത്തു.