
കൂത്താട്ടുകുളം: തിരുമാറാടി പഞ്ചായത്തിലെ വെട്ടിമൂട്ടിൽ കഴിഞ്ഞ ദിവസം രാത്രിയിൽ വീണ്ടും വീട് കയറി മോഷണം നടന്നു. വെട്ടിമൂട് മുട്ടത്തറ ജോർജിന്റെ വീട്ടിൽ സൂക്ഷിചിരുന്ന 150 കിലോയോളം റബർ ഷീറ്റാണ് മോഷണം പോയത്. തിരുമാറാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.എം. ജോർജ് മുഖ്യമന്ത്രിക്ക് നിവേദനം നൽകിയതിനെ തുടർന്ന് ഡിവൈ.എസ്.പിയുടെ നിർദ്ദേശത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് പോലീസ് പട്രോളിംഗ് ശക്തമാക്കിയിരുന്നു. ഇടക്കാലത്ത് പട്രോളിംഗിൽ അയവ് വരുത്തിയതോടെ വീണ്ടും മോഷ്ടാക്കളുടെ ശല്യം വർദ്ധിച്ചിരിക്കുകയാണ്. പോലീസ് അന്വേഷണം കാര്യക്ഷമമാക്കണമെന്നും പ്രതികളെ പിടികൂടണമെന്നും ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.എം. ജോർജ് ഡി.ജി.പിക്ക് നിവേദനം നൽകി.