 
കാലടി: മലയാറ്റൂർ നക്ഷത്ര തടാകം മെഗാ കാർണിവൽ 25 മുതൽ 31 വരെ നടക്കും.കാർണിവലിന്റെ ലോഗോ പ്രകാശനം റോജി എം. ജോൺ എം.എൽ. എ നിർവഹിച്ചു. 110 ഏക്കർ വിസ്തൃതിയിൽ പരന്നു കിടക്കുന്ന മലയാറ്റൂർ മണപ്പാട്ട് ചിറയ്ക്ക് ചുറ്റുമായി 20024 നക്ഷത്രങ്ങൾ പ്രകാശിക്കും. ദിവസവും വൈകീട്ട് അഞ്ചു മുതൽ രാത്രി 11 വരെയാണ് കാർണിവൽ. നാടകം, ഗാനമേള, മെഗാ കോമഡി ഷോ, നാടൻ കലാരൂപങ്ങൾ, പ്രദേശിക കലാകാരൻമാരുടെ പരിപാടികൾ ഉൾപ്പെടുത്തി നാടൻ കലാരൂപങ്ങൾ, ഡി.ജെ. പാർട്ടി എന്നിവ നടക്കും.
31 ന് രാത്രി 12 ന് കൂറ്റൻ പപ്പാഞ്ഞി അഗ്നിക്കിരയാക്കുന്നതോടെ ഈ വർഷത്തെ കാർണിവലിന് സമാപനമാകും. റോജി എം. ജോൺ എം. എൽ.എ, പഞ്ചായത്ത് പ്രസിഡന്റ് ജോയ് അവുക്കാരൻ, അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ തങ്കച്ചൻ, പ്രൊജക്ട് ഡയറക്ടർ വിത്സൻ മലയാറ്റൂർ, വിജി റെജി, ബിൻസി ജോയി, ടിജു നടുക്കാടി എന്നിവർ നേതൃത്വം നൽകും.