പറവൂർ: ചേന്ദമംഗലം കവലയിലെ കാന നിർമ്മാണം അനന്തമായി നീളുന്ന സാഹചര്യത്തിൽ യാത്രക്കാരും വ്യാപാരികളും അനുഭവിക്കുന്ന ദുരിതങ്ങൾ ചൂണ്ടിക്കാട്ടി ടൗൺ മർച്ചന്റ്സ് അസോസിയേഷൻ പൊതുമരാമത്ത് വകുപ്പ് അധികൃതർക്ക് നിവേദനം നൽകി. നഗരത്തിലെ പ്രധാന കവലകളിൽ ഒന്നായ ഇവിടെ ഒരു ഭാഗത്തേക്കുള്ള റോഡ് പൂർണമായും അടച്ചിരിക്കുകയാണ്. ഒരു മാസക്കാലമായി കരിമ്പാടം, ചേന്ദമംഗലം ഭാഗത്തേക്കുള്ള വാഹനങ്ങളും വിദ്യാർത്ഥികളടക്കം കാൽ നടയാത്രക്കാരും കിലോമീറ്ററിലധികം ചുറ്റി തിരിഞ്ഞാണ് പോകുന്നത്. ഈ ഭാഗത്തെ കച്ചവട സ്ഥാപനങ്ങൾ തുറക്കാനാവാതെ അവസ്ഥയിലാണ്. നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കി റോഡ് സഞ്ചാരയോഗ്യമാക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് റോഡ്സ് വിഭാഗം അസി. എക്സിക്യുട്ടീവ് എൻജിനിയർക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.