nss

കൊച്ചി: എറണാകുളം എസ്.ആർ.വി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീം സപ്തദിന ക്യാമ്പ് തൃക്കാക്കര ഗവ. വി.എച്ച്.എസ് സ്‌കൂളിൽ ആരംഭിച്ചു. എടത്തടല ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.എ. അജീഷ് ഉദ്ഘാടനം ചെയ്തു. ക്യാമ്പിന് മുന്നോടിയായി സംഘടിപ്പിച്ച വിളംബര ജാഥ പ്രിൻസിപ്പൽ ജിൻസി ജോസഫ് ഫ്ളാഗ് ഓഫ് ചെയ്തു. പി.ടി.എ പ്രസിഡന്റ് ഹസൈനാർ എം.എ. അദ്ധ്യക്ഷത വഹിച്ചു. മുൻ പ്രോഗ്രാം ഓഫീസർ അജിമോൻ പൗലോസ് പതാക ഉയർത്തി ജിൻസി ജോസഫ്, ജിജോ ജോൺ, അജിമോൻ പൗലോസ്, പ്രോഗ്രാം ഓഫീസർ ലക്ഷ്മി സുധാകർ, ലെവി മോഹനൻ, വോളണ്ടിയർ ലീഡർമാരായ ആതിര രവി, സുഫിയാൻ എന്നിവർ സംസാരിച്ചു.