ആലുവ: ആലുവ സെന്റ് ഫ്രാൻസിസ് ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റിന്റെ സപ്തദിന സഹവാസ ക്യാമ്പ് 'യുവധ്വനി 2024' തോട്ടക്കാട്ടുകര ഹോളി ഗോസ്റ്റ് എച്ച്.എസ്.എസിൽ നഗരസഭ ചെയർമാൻ എം.ഒ. ജോൺ ഉദ്ഘാടനം ചെയ്തു. നഗരസഭ കൗൺസിലർ ഗെയിൽസ് ദേവസി പയ്യപ്പിള്ളി അദ്ധ്യക്ഷനായി. കൗൺസിലർ ഷെമ്മി സെബാസ്റ്റ്യൻ, പ്രിൻസിപ്പൽ സ്മിത ജോസഫ്, വി.ടി. റോസ് മിനി, ബിന്ദു ആന്റണി, രാജീവ് ചന്ദ്രൻ, എൻ.എൽ. വിനിൽ, അതിദി രാജീവ് എന്നിവർ സംസാരിച്ചു. വിവിധ വിഷയങ്ങളിൽ ബോധവത്കരണ ക്ളാസുകൾ, അംഗൻവാടി ശുചീകരണം എന്നിവ ക്യാമ്പിന്റെ ഭാഗമായി നടക്കും. 27ന് വൈകിട്ട് മൂന്നിന് സമാപന സമ്മേളനത്തോടെ ക്യാമ്പ് സമാപിക്കും.