പറവൂർ: പറവൂത്തറ ചില്ലിക്കൂടം ശ്രീഭദ്രകാളി ക്ഷേത്രം മഹോത്സവത്തിന് കൊടുങ്ങല്ലൂർ സന്തോഷ് തന്ത്രിയുടെ മുഖ്യകാർമ്മികത്വത്തിൽ കൊടിയേറി. ഇന്ന് വൈകിട്ട് ഏഴിന് വയലിൻ സോളോ, രാത്രി എട്ടിന് വിദ്യാർത്ഥികളുടെ ഗാനമേള. നാളെ രാവിലെ 11ന് ഭസ്മക്കളം, വൈകിട്ട് മൂന്നിന് പൊടിക്കളം, ആറരക്ക് സോപനസംഗീതം, ഏഴരക്ക് തൂയിത്തറ താലം എഴുന്നള്ളിപ്പ്, രാത്രി എട്ടരക്ക് അഷ്ടനാഗക്കളം, 24ന് വൈകിട്ട് വിവിധ കലാപരിപാടികൾ. 25ന് രാവിലെ 10ന് കലംപൂജ, രാത്രി എഴിന് മിമിക്രി ഷോ, മഹോത്സവദിനമായ 26ന് രാവിലെ 6ന് 501 പറ വഴിപാട്, 11ന് ആനയൂട്ട്, ആറാട്ട്സദ്യ, വൈകിട്ട് 3ന് പകൽപ്പൂരം, അഞ്ചരക്ക് മഹാലക്ഷ്മി പൂജയും മണ്ഡലപൂജ സമർപ്പണവും. രാത്രി ഒമ്പതരക്ക് നാടകം. പുലർച്ചെ 2ന് ആറാട്ടെഴുന്നള്ളിപ്പ്, കൊടിയിറക്കൽ.