kurichilakode
കുറിച്ചിലക്കോട് കവലയിൽ തത്വമസി ചാരിറ്റബിൾ ട്രസ്റ്റ് സംഘടിപ്പിച്ച അയ്യപ്പൻവിളക്ക്

പെരുമ്പാവൂർ: കുറിച്ചിലക്കോട് കവലയിൽ തത്വമസി ചാരിറ്റബിൾ ട്രസ്റ്റ് സംഘടിപ്പിച്ച അയ്യപ്പൻവിളക്ക് ഉത്സവത്തോടനുബന്ധിച്ച് ഗ്രാമപ്രതിഭകളെ ആദരിച്ചു. ഞായറാഴ്ച രാവിലെ ഗണപതിഹോമത്തോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. വൈകിട്ട് കർപ്പൂരദീപക്കാഴ്ചയ്ക്ക് ശേഷമായിരുന്നു പ്രതിഭകളെ ആദരിക്കൽ. ഭാഗവതം മൂലഗ്രന്ഥത്തിലെ ശ്ലോകങ്ങൾ 23 മണിക്കൂർ 37 സെക്കന്റ് സമയമെടുത്ത് പാരായണം ചെയ്ത് യു.ആർ.എഫ് വേൾഡ് റെക്കോർഡ്‌സിൽ ഇടം പിടിച്ച ആചാര്യൻ നൈമിശാരണ്യത്തിൽ ടി. കെ. രാജഗോപാല മേനോൻ, ലോകാരോഗ്യസംഘടനയുടെ ഇന്ത്യൻ അംബാസഡറും 2023ലെ മികച്ച വെറ്റെറൻ അത്‌ലറ്റിനുള്ള രാജ്യാന്തര പുരസ്കാരം നേടിയ 81 വയസുള്ള പെരുമറ്റത്തിൽ പി.ഇ. സുകുമാരൻ, എട്ടാമത് ഏഷ്യൻ ഗെയിംസിൽ പഞ്ചഗുസ്തി മത്സരത്തിൽ വെള്ളിമെഡൽ കരസ്ഥമാക്കിയ ഷിബു പുത്തൻകുടി, സംസ്ഥാന സ്‌കൂൾ കായികമേളയിൽ സബ് ജൂനിയർ വിഭാഗം ഹൈജംപിൽ നാലാം സ്ഥാനം കരസ്ഥമാക്കിയ കൂവപ്പടി ഗണപതി വിലാസം ഹൈസ്‌കൂൾ വിദ്യാർത്ഥി അഭിനന്ദ് ഉണ്ണികൃഷ്ണൻ, സംസ്ഥാനതലത്തിൽ പഞ്ചഗുസ്തിമത്സരത്തിൽ സ്വർണമെഡൽ
കരസ്ഥമാക്കിയ ബിനു വിജയൻ എന്നിവരെ കൂവപ്പടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് മായ കൃഷ്ണകുമാറാണ് ആദരിച്ചത്. തുടർന്ന് ശാസ്താംപാട്ട്, ചിന്ത്, പ്രസാദസദ്യ എന്നിവയും നടന്നു.