
തൃപ്പൂണിത്തുറ: ഉദയംപേരൂർ പഞ്ചായത്തിന്റെ ടൂറിസം വികസനത്തിനുവേണ്ടി രൂപീകരിച്ച പൂത്തോട്ട ടൂറിസം പ്രമോഷൻ കൗൺസിൽ, ടൂറിസം വികസനത്തിന് ഡി.ടി.പി.സിയുടെ സേവനം ലഭ്യമാക്കുന്നതിന് പഞ്ചായത്തിൽ പ്രമേയം പാസാക്കണമെന്ന് ആവശ്യപ്പെട്ട് പ്രസിഡന്റ് സജിത മുരളിക്ക് കത്ത് നല്കി. പ്രമോഷൻ കൗൺസിൽ കോ-ഓർഡിനേറ്റർ സാബു പൗലോസ്, കൺവീനർ പയസ് ആലുംമൂട്ടിൽ, പഞ്ചായത്തംഗം ഷൈമോൻ, 'പ്രാൺ' പ്രസിഡന്റ് എൻ.കെ. സുബ്രഹ്മണ്യൻ, മുൻ പഞ്ചായത്ത് പ്രസിഡന്റ് ജോൺ ജേക്കബ്ബ്, ഡോ. പ്രജീഷ് എന്നിവർ പങ്കെടുത്തു. കത്തിന്റെ കോപ്പികൾ പഞ്ചായത്ത് സെക്രട്ടറിക്കും മറ്റംഗങ്ങൾക്കും കൈമാറി. ചെയർമാൻ എ.ഡി.ഉണ്ണിക്കൃഷ്ണൻ വിഷയങ്ങൾ പഞ്ചായത്ത് അധികൃതരുമായി ചർച്ച ചെയ്തു.