കാലടി: മഞ്ഞപ്ര ഗ്രാമക്ഷേമം ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ മഹാകവി കുമാരനാശാൻ ചരമ ശതാബ്ദി ആചരണം സംഘടിപ്പിച്ചു. സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം പി. തമ്പാൻ ഉദ്ഘാടനം ചെയ്തു. ചരമ ശതാബ്ദി ആചരണസമിതി സംസ്ഥാന കമ്മിറ്റി അംഗം എൻ.കെ. ബിജു മുഖ്യപ്രഭാഷണം നടത്തി. ഗ്രാമക്ഷേമം ലൈബ്രറി പ്രസിഡന്റ് സജീവ് അരീക്കൽ അദ്ധ്യക്ഷത വഹിച്ചു. ലൈബ്രറി സെക്രട്ടറി കെ.കെ. വിജയൻ, രാധാകൃഷ്ണൻ ചെങ്ങാട്ട്, ടി. ഐശ്വര്യ, പി.പി. അഗസ്റ്റിൻ, വിജയലക്ഷ്മി ചന്ദ്രൻ ,ടി.കെ. ജയൻ, ജലജ മാധവൻ, വിജയൻ ആലമറ്റം, വർഗീസ് പുന്നക്കൽ, പി.കെ. കുട്ടൻ, പി.ആർ. ആനന്ദ് എന്നിവർ പ്രസംഗിച്ചു.