paruvakkel-temple-
മൂത്തകുന്നം പരുവക്കൽ ഭഗവതി ക്ഷേത്രോത്സവത്തിന് കെ.ആർ. ബിബിൻ ശാന്തി കൊടിയേറ്റുന്നു

പറവൂർ: മൂത്തകുന്നം പരുവക്കൽ ഭഗവതി ക്ഷേത്രം മഹോത്സവത്തിന് കെ.ആർ. ബിബിൻ ശാന്തിയുടെ മുഖ്യകാർമ്മികത്വത്തിൽ കൊടിയേറി. ഇന്ന് മൂത്തകുന്നം എസ്.എൻ.ഡി.പി വനിതാസംഘത്തിന്റെ താലം. 25ന് ദേവീമാഹാത്മ്യ പാരായണം, ഭദ്രകാളിയിങ്കൽ പഞ്ചവിംശതി കലശപൂജ, എഴുന്നള്ളിപ്പ്, ദേവിയിങ്കൽ പഞ്ചവിംശതി കലശപൂജ. മഹോത്സവദിനമായ 26ന് രാവിലെ ശ്രീബലി, ദേവിയിങ്കൽ പഞ്ചവിംശതി കലശപൂജ, ലളിതാസഹസ്രനാമാർച്ചന, അഭിഷേകം, വൈകിട്ട് കാഴ്ചശ്രീബലി, രാത്രി പൊങ്കാല, കഥകളി, പുലർച്ചെ ആറാട്ടും വിളക്കിനെഴുന്നള്ളിപ്പിനും ശേഷം കൊടിയിറക്കം.