ആലുവ: ആലുവ ഗവ. സർവന്റ്സ് കോ ഓപ്പറേറ്റീവ് സൊസൈറ്റി വാർഷിക പൊതുയോഗം നടന്നു. പ്രസിഡന്റ് എൻ.കെ. സുജേഷ് അദ്ധ്യക്ഷനായി. സെക്രട്ടറി എം.ഐ. സിറാജ് പ്രവർത്തന റിപ്പോർട്ടും ബഡ്ജറ്റും അവതരിപ്പിച്ചു. കെ.എ. കൃഷ്ണകുമാർ, സി.വി. അരുൺകുമാർ, ഇ.വി. അഖിൽ, എസ്. മഹേഷ്, എം.കെ. ബീന, ദിവ്യമോൾ രാജു, ഇ.പി. ആനന്ദ്, പി.സി. ലൈജു എന്നിവർ പ്രസംഗിച്ചു. വിവിധ പരീക്ഷകളിൽ ഉയർന്ന മാർക്ക് വാങ്ങിയ സംഘത്തിലെ അംഗങ്ങളുടെ മക്കളെ ആദരിച്ചു.