ആലുവ: തുരുത്ത് ജുമാ മസ്ജിദിൽ മോഷണത്തിനെത്തിയയാൾ സി.സി ടിവി ക്യാമറ കണ്ടതോടെ മുങ്ങി. കഴിഞ്ഞ ദിവസം രാത്രിയിലാണ് പാന്റും ഷർട്ടും ധരിച്ചെത്തിയ കള്ളൻ മസ്ജിദിന്റെ ഗേറ്റിൽ കയറുന്നതിനിടെ ക്യാമറ കണ്ടത്. ഇതോടെ മുഖം തിരിച്ച ശേഷം വേഗം സ്ഥലം കാലിയാക്കുകയായിരുന്നു. ഗേറ്റിൽ കയറുന്നതിന് മുമ്പ് റോഡരിലുള്ള ഭണ്ഡാരക്കുറ്റിയിലും കൈ ഇടുന്നുണ്ടെങ്കിലും ഒന്നും ലഭിച്ചിട്ടില്ല. മോഷ്ടാവിന്റെ കൈവശം വാക്കത്തി പോലുള്ള ആയുധവും ഉണ്ടായിരുന്നു. പള്ളി അധികൃതർ ദൃശ്യങ്ങൾ സഹിതം ആലുവ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.