
കൊച്ചി: അയ്യപ്പൻകാവ് ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂളിന്റെ സപ്തദിന സഹവാസ ക്യാമ്പ് ഇടപ്പള്ളി ഗവ. ബി. ടി. എസ്.എൽ.പി.എസിൽ ആരംഭിച്ചു. അയ്യപ്പൻകാവ് എസ്.എൻ.ഡി സമാജം സെക്രട്ടറി പി.ഐ. രാജീവ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കോർപ്പറേഷൻ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ പി.ആർ റെനീഷ് ഉദ്ഘാടനം നിർവഹിച്ചു. സമാജം പ്രസിഡന്റ് സി.എം.ശോഭനൻ, സ്കൂൾ മാനേജർ അനിൽകുമാർ, പ്രിൻസിപ്പൽ ജിൻസി ടി.ജെ, എൻ.എസ്.എസ് റിസോഴ്സ് പേഴ്സൺ ടി.എൻ വിനോദ്, വിനോജ് മാത്യൂ, മിനി ബി.എസ്, ഉണ്ണികൃഷ്ണൻ, സുരേഷ് എസ്, കുമാരി, ദിവ്യ ഫിലോ എന്നിവർ സംസാരിച്ചു.